സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് ജില്ലയായി കാസറഗോഡ്

post

ബാങ്ക് ഇടപാടുകൾ സമ്പൂർണ്ണമായും ഡിജിറ്റലായ ജില്ലയായി കാസറഗോഡ്. രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് സംസ്ഥാനമാകാൻ കേരളം ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് കാസറഗോഡ് ഡിജിറ്റലിലേക്ക് കാമ്പയിൻ ആരംഭിച്ചതും ജില്ലയിലെ ബാങ്കിംഗ് സംവിധാനങ്ങൾ ഡിജിറ്റലായി മാറിയതും.

ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യു പി ഐ, ആധാര്‍ അധിഷ്ഠിത പണമിടപാട് സേവനം തുടങ്ങി ഏതെങ്കിലും ഒരു ഡിജിറ്റല്‍ പണമിടപാട് സംവിധാനമെങ്കിലും ഉപയോഗപ്പെടുത്താന്‍ ഇടപാടുകാരെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ബാങ്കിംഗ് സേവനങ്ങള്‍ പരമാവധി ഡിജിറ്റല്‍ ആക്കുന്നതിനും യോഗ്യതയുള്ള എല്ലാ കറണ്ട്-സേവിങ്‌സ് അക്കൗണ്ടുകളിലും ഡിജിറ്റല്‍ പണമിടപാട് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കുന്നതിനും, റിസര്‍വ് ബാങ്കും സംസ്ഥാനതല ലീഡ് ബാങ്കേഴ്‌സ് സമിതിയും നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ജില്ലയിലെ ബാങ്കുകള്‍ ഈ പദ്ധതി നടപ്പിലാക്കിയത്.