മംഗലം ഡാം കനാല്‍ സ്ലുയിസുകള്‍ ഓഗസ്റ്റ് 21ന് തുറക്കും
മഴയുടെ അഭാവത്തില്‍ നെല്‍പാടങ്ങള്‍ ഉണക്കു ഭീഷണി നേരിടുന്നതിനാല്‍ മംഗലം ഡാമിന്റെ കനാല്‍ സ്ലുയിസ്സുകള്‍ ഓഗസ്റ്റ് 21ന് രാവിലെ 10ന് തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പാടങ്ങളില്‍ ഉണക്കു ഭീഷണി നേരിടുന്നതായി കര്‍ഷകര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 19 ന് ആലത്തൂര്‍ കനാല്‍ സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പി. എ.സി. അംഗങ്ങളുമായി ഓണ്‍ലൈന്‍ യോഗം നടത്തിയിരുന്നു.
യോഗത്തില്‍ കനാല്‍ സ്ലൂയിസുകള്‍ തുറക്കാനും കനാലുകളുടെ വാലറ്റ ഭാഗങ്ങളില്‍ വെള്ളമെത്തിക്കാന്‍ കര്‍ഷകരുടെ സഹകരണത്തോടെ കാടുവെട്ടിത്തെളിച്ച് ജലവിതരണം നടത്താനും തീരുമാനമായി. കാലവര്‍ഷം വൈകിയതുമൂലം നേരത്തെ ഒന്നാംവിളക്കായി കനാലുകള്‍ വഴി ജൂണ്‍ ആറ് മുതല്‍ 30 വരെയും ജൂലൈ 29 മുതല്‍ 31 വരെയും ജലവിതരണം നടത്തിയിരുന്നു.










