ആഫ്രിക്കന്‍ പന്നിപ്പനി: കര്‍ഷകര്‍ക്കുളള നഷ്ടപരിഹാരം 11 ന് നല്‍കും

post

വയനാട് ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി മൂലം ഉന്‍മൂലനം ചെയ്യപ്പെട്ട പന്നികളുടെ ഉടമസ്ഥര്‍ക്കുള്ള ധനസഹായ വിതരണം ആഗസ്റ്റ് 11ന് രാവിലെ 10 മണിയ്ക്ക് കല്‍പ്പറ്റ മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിക്കും. ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ 7 കര്‍ഷകര്‍ക്കായി 37,07,752 രൂപയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്.

ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാനന്തവാടി നഗരസഭയിലും തവിഞ്ഞാല്‍, നെന്മേനി ഗ്രാമപഞ്ചായത്തു കളിലുമായി 702 പന്നികളെയാണ് ഉന്‍മൂലനം ചെയ്യേണ്ടി വന്നത്.