പുഴങ്കുനി, ചുണ്ടക്കുന്ന് കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു

post

കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ നൂല്‍പ്പുഴ വില്ലേജിലെ കല്ലൂര്‍ പുഴങ്കുനി ആദിവാസി കോളനിയിലുള്ള 8 കുടുംബങ്ങളിലെ 31 അംഗങ്ങളെയും മുത്തങ്ങ ചുണ്ടക്കുന്ന് കോളനിയിലെ 7 കുടുംബങ്ങളിലുള്ള കൈകുഞ്ഞടക്കം 28 അംഗങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു. ചൊവ്വാഴ്ച രാവിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നെത്തിയ അഗ്‌നി രക്ഷാ സേനയുടെയും എന്‍.ഡി.ആര്‍.എഫ് സംഘത്തിന്റെയും നേതൃത്വത്തിലുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പുഴങ്കുനിയില്‍ നിന്നുമുള്ളവരെ കല്ലുമുക്ക് ജി.എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കും ചുണ്ടക്കുന്ന് കോളനിയിലുള്ളവരെ മുത്തങ്ങ ഗവ. എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുമാണ് മാറ്റിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ നൂല്‍പ്പുഴ പഞ്ചായത്ത്, പോലീസ്, റവന്യു ജീവനക്കാരും പങ്കാളികളായി.