ഭൂമിക്കായൊരു തണൽ " പദ്ധതിയുടെ ഭാഗമായി ഉദുമ ഗ്രാമ പഞ്ചായത്ത്

ജില്ലയെ ഹരിതാഭമാക്കാൻ ഒരുക്കിയ ഭൂമിക്കായൊരു തണൽ പദ്ധതിയുടെ ഭാഗമായി ഉദുമ ഗ്രാമ പഞ്ചായത്ത്.
ജൈവ വൈവിധ്യ പരിപാലന സമിതിയും (BMC) ബാര വണ്ണാരത്ത് കാവ് കമ്മിറ്റിയും , വിവിധ സന്നദ്ധ സംഘടനകളും സംയുക്തമായി ബാര വണ്ണാരത്ത് കാവിൻ്റെ പാരിസ്ഥിതിക പുനസ്ഥാപനം ലക്ഷ്യം വെച്ച് സംഘടിപ്പിച്ച മരതൈ നട്ടുപിടിപ്പിക്കുന്നതിൻ്റെ ഉദ്ഘാടനം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും മുൻ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറിയുമായിരുന്ന ഡോ.വി ബാലകൃഷ്ണൻ
നിർവ്വഹിച്ചു . ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു.
ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ അഖില , ചന്ദ്രൻ പള്ളിത്തട്ട ,മോഹനൻ മാങ്ങാട് , പി വി ജയന്തി ടീച്ചർ ,മോഹനൻ മാസ്റ്റർ ,അനിത ടീച്ചർ ,സത്യഭാമ ടീച്ചർ ,ചന്തുക്കുട്ടി വെടിക്കുന്ന് ,പുഷ്പ ടീച്ചർ ,അസ്ലം ഖാൻ ,നാരായണൻ ഉദുമ ,കെ ടി ജയൻ,
ജഗദീഷ് ആറാട്ട് കടവ് ,വിനോദ് മേൽ പുറം എന്നിവർ സംസാരിച്ചു . സുകുമാരൻ സ്വാഗതവും പി കെ മുകുന്ദൻ മാസ്റ്റർ നന്ദിയും പറഞ്ഞു .
കാവിൻ്റെ ജൈവ വൈവിധ്യ പരിപോഷണത്തിനായി പൊതു ജന പങ്കാളിത്തത്തോട് കൂടി വിശദമായ പഠനം നടത്താനും ജൈവ വൈവിധ്യ രജിസ്റ്ററി തയ്യാറാക്കാനുമുള്ള പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും . കാവിനെ പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രമാക്കി മാറ്റാനുള്ള (എൽബിഡിഎച്ച്എസ് ) നടപടികൾ പഞ്ചായത്ത് ജൈവ വൈവിധ്യ ബോർഡിൻ്റെ നേതൃത്വത്തിൽ ആരംഭിക്കും.