വൈദ്യുതി മഹോല്‍ത്സവം

post

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ ഊര്‍ജ്ജമന്ത്രാലയം ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യപവര്‍ @ 2047 ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന വൈദ്യുത മഹോത്സവം 29ന് വൈകിട്ട് 3.30ന് കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. എ. പ്രഭാകരന്‍ എം.എല്‍.എ. അധ്യക്ഷനാവും.

സമ്പൂര്‍ണ്ണ വൈദ്യുതീകരണം, വൈദ്യുതീകരണ പദ്ധതികള്‍, ഉപഭോക്തൃ അവകാശങ്ങള്‍, പാരമ്പര്യേതര ഊര്‍ജ്ജം, വൈദ്യുത ഉത്പാദന ശേഷി വികസനം തുടങ്ങിയ സേവനങ്ങളെ ഉള്‍കൊള്ളിച്ചുള്ള ഹ്രസ്വ ചിത്രങ്ങള്‍ എന്നിവയും കലാസാംസ്‌ക്കാരിക പരിപാടികളും നടക്കും.

ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി, എന്‍.ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആര്‍. ഹരികുമാര്‍, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീദ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എ. ശാരദ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. സുജിത്ത്, വാര്‍ഡ് മെമ്പര്‍ പാലാഴി ഉദയകുമാര്‍, കെ.എസ്.ഇ.ബി.എല്‍ ഡെപ്യൂട്ടി ചീഫ് എന്‍ഞ്ചിനീയര്‍ കെ.കെ. ബൈജു എന്നിവര്‍ പങ്കെടുക്കും.