കുടുംബശ്രീയുടെ നാട്ടുപൊലിമ നാടന്‍പാട്ട് ഗ്രൂപ്പ്

post

കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നാട്ടുപൊലിമ എന്ന പേരില്‍ നാടന്‍പാട്ട് ഗ്രൂപ്പ് രൂപീകരിച്ചു. ജില്ലയിലെ നാടന്‍പാട്ട് കലാകാരികളുടെ കൂട്ടായ്മയാണ് നാട്ടുപൊലിമ. നാടന്‍പാട്ട് മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കുന്നതിനും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായാണ് നാടന്‍പാട്ട് ഗ്രൂപ്പ് രൂപികരിച്ചത്.

പാലക്കാട് ടോപ് ഇന്‍ ടൗണ്‍ ഓഡിറ്റോറിയത്തില്‍ നാടന്‍പാട്ട് കലാകാരന്‍ ജനാര്‍ദ്ദനന്‍ പുതുശ്ശേരി നാട്ടുപൊലിമ നാടന്‍പാട്ട് ഗ്രൂപ്പിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിജിത പൂക്കോട്ട്കാവ്, ദമയന്തി നല്ലേപ്പിള്ളി, ദേവകി എരുത്തേമ്പതി, ശകുന്തള തരൂര്‍, ജ്യോതി തൃത്താല, ശാന്തകുമാരി കോട്ടായി, രതി മേലാര്‍കോട് എന്നിവരാണ് ഗ്രൂപ്പ് അംഗങ്ങള്‍.

പ്രഖ്യാപന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സെയ്തലവി, ജില്ലാ പ്രോഗ്രാം മാനേജര്‍ നിഷിദ സൈബൂനി തുടങ്ങിയവര്‍ പങ്കെടുത്തു.