ആവേശമായി വലിയപറമ്പ ഗ്രാമ പഞ്ചായത്ത് മഴപ്പൊലിമ

മണ്ണിനെയും മഴയെയും അറിയുന്നതിനും തരിശ് നിലങ്ങൾ കൃഷി യോഗ്യമാക്കുന്നതിനും വേണ്ടി വലിയ പറമ്പ ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും വലിയപറമ്പ വയലിൽ മഴ പൊലിമ നടത്തി. വലിയ പറമ്പ പാലത്തിൽ നിന്നും വലിയ പറമ്പ വയലിലേക്ക് നടന്ന ഘോഷയാത്രയിൽ നിരവധി ആളുകൾ പങ്കെടുത്തു. വിവിധ ഇനം കലാ കായിക മത്സരങ്ങളും നടത്തി. തുടർന്ന് പാടത്ത് ഞാറ് നടലോട് കൂടി പരിപാടികൾ അവസാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. സിനിമാ താരം സുബീഷ് സുബി മുഖ്യാഥിതിയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. മനോഹരൻ അദ്ധ്യക്ഷനായി. കുടുംബശ്രീ എഡിഎം സി ഹരിദാസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യാല,
വാർഡ് മെമ്പർ എം അബ്ദുൾ സലാം, സി ഡി എസ് ചെയർ പേഴ്സൺ ഇ.കെ. ബിന്ദു, പഞ്ചായത്ത് ജീവനക്കാർ, സി ഡി എസ് , എ ഡി എസ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. കർഷകരെ കൃഷിയിലേക്ക് തിരിച്ചു കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് മഴപ്പൊലി മ നടത്തുന്നത്. കേരളത്തിനു മാതൃകയാണ് കാസർകോട് ജില്ലയുടെ പരിപാടിയായ മഴപ്പൊലിമ . ഇത്തരം പരിപാടികൾ വഴി സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് ഉത്തേജനമാകുമെന്ന് പ്രസിഡന്റ് വി.വി സജീവൻ പറഞ്ഞു.