കൈത്തറി മുദ്ര ലോണ്‍ വിതരണ മേള 21 ന്
കൈത്തറി മേഖലയില്‍ നെയ്ത്തുകാര്‍ക്കും സംഘങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുക ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന കൈത്തറി മുദ്രാ ലോണ്‍ പദ്ധതിയുടെ വായ്പ വിതരണമേള ജൂലൈ 21ന് ഉച്ചക്ക് 2.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി ഉദ്ഘാടനം ചെയ്യും.
പദ്ധതി വഴി നെയ്ത്തുകാര്‍ക്കും സംഘങ്ങള്‍ക്കും വര്‍ക്ക് ഷെഡ് നവീകരണം, തറികളും അനുബന്ധ ഉപകരണങ്ങളും വാങ്ങിക്കല്‍, അറ്റകുറ്റപ്പണികള്‍ , നെയ്ത്തുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തികള്‍ എന്നിവക്കുള്ള പ്രവര്‍ത്തന മൂലധനമായി അതാത് ബാങ്കുകള്‍ വഴിയാണ് വായ്പകള്‍ അനുവദിക്കുന്നത്.
നെയ്ത്തുകാര്‍ക്ക് വ്യക്തിഗത വായ്പയായി 50000 രൂപ മുതല്‍ 5 ലക്ഷം വരെയും സംഘങ്ങള്‍ക്ക് 20 ലക്ഷം രൂപ വരെയും പരമാവധി വായ്പ ലഭിക്കും.നെയ്ത്തുകാര്‍ക്കുള്ള വായ്പ തുകയുടെ 20 ശതമാനം വരെയും ( പരമാവധി 25000) സംഘങ്ങള്‍ക്കുള്ള വായ്പ്പാതുകയുടെ 20 ശതമാനം വരെ( പരമാവധി 2 ലക്ഷം) മാര്‍ജിന്‍ മണി ഗ്രാന്റായി ലഭിക്കും. കൂടാതെ ആദ്യത്തെ മൂന്നു വര്‍ഷത്തേക്ക് 13 ശതമാനം വരെയുള്ള പലിശയില്‍ ആറ് ശതമാനം പലിശയിളവും പദ്ധതി വഴി ലഭിക്കും. അര്‍ഹരായ നെയ്ത്തുകാരില്‍ നിന്നും സംഘങ്ങളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച് ജില്ല വ്യവസായ കേന്ദ്രം മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.










