സര്‍വ്വീസിലിരിക്കേ മരണമടയുന്ന വനം വകുപ്പ് ജീവനക്കാരുടെ കുടംബങ്ങള്‍ക്ക് പരമാവധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി കെ.രാജു

post

പാലക്കാട്:  സര്‍വ്വീസിലിരിക്കേ മരണമടയുന്ന വനം വകുപ്പ് ജീവനക്കാരുടെ കുടംബങ്ങള്‍ക്ക് പരമാവധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും  ആശ്രിതര്‍ക്ക് ഉടന്‍ വനം വകുപ്പില്‍ ജോലിനല്‍കുമെന്നും വനം വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. വാളയാര്‍ സ്റ്റേറ്റ് ഫോറസ്ട്രി ട്രെയിനി ഇന്‍സ്ടിട്യൂട്ടില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന വൈല്‍ഡ് ലൈഫ് അസിസ്റ്റന്‍ഡ് ട്രെയിനി, ബീറ്റ് ഫോറെസ്റ് ഓഫീസര്‍ ട്രൈനീസ് എന്നിവരുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വാളയാറിലെ ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്ടിട്യൂട്ടില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നും സ്വിമിങ് പൂള്‍ , ഫയറിങ് റേഞ്ച് എന്നീ സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാട്ടുതീ പടര്‍ന്ന് മരണമടഞ്ഞ ഫോറസ്റ്റ് ഫയര്‍ വാച്ചര്‍ ദിവാകരന്റെ കുടുംബത്തിനുള്ള ധനസഹായം മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു. വൈല്‍ഡ് ലൈഫ് അസിസ്റ്റന്‍ഡ് ട്രെയിനി ആയി ഒരാളും 106, 107, 108, 109 എന്നീ ബാച്ചുകളിലെ 184 ബീറ്റ് ഫോറെസ്റ് ഓഫീസര്‍ട്രെയിനികളും ആണ് പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. ചടങ്ങില്‍ പി.സി.സി.എഫും ഫോറസ്റ്റ് ഫോഴ്സ് ഹെഡ്ഡും ആയ പി.കെ കേശവന്‍ അധ്യക്ഷത വഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആര്‍.കീര്‍ത്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചു . ഡെപ്യുട്ടി ഡയറക്ടറും അക്കാഡമിക് ഓഫീസറും ആയ എസ്ജയശങ്കര്‍ റിസള്‍ട്ടുകള്‍ പ്രഖ്യാപിച്ചു . എച്.ആര്‍.ഡി ഫോറസ്റ്റ്് കണ്‍സര്‍വേറ്റര്‍ ഗ്യാദി മാത്തൂര്‍, രാജേഷ് രവീന്ദ്രന്‍, ദീപക് മിശ്ര, പി പി പ്രമോദ്, നരേന്ദ്രനാഥ് വേളൂരി തുടങ്ങിയവര്‍ സംസാരിച്ചു.