തൊഴിലുറപ്പ് പദ്ധതിയില്‍ 49, 36,203 തൊഴിൽ ദിനങ്ങളും 25,662 കുടുംബങ്ങൾക്ക് 100 തൊഴില്‍ ദിനങ്ങളും നൽകി

ദിശ യോഗം ചേര്‍ന്നു
കാസര്‍കോട്: വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം നടത്തുന്ന ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോ-ഓര്‍ഡിനഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ഡിഡിഎംസി-ദിശ) യുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ അധ്യക്ഷതയിൽ നടന്നു.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ചരിത്രത്തിലാദ്യമായി ജില്ലയില്‍ 49, 36,203 തൊഴിൽ ദിനങ്ങളും 25,662 കുടുംബങ്ങൾക്ക് 100 തൊഴില്‍ ദിനങ്ങളും നൽകി.
ജില്ലയിൽ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതിൽ കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ യോഗം തീരുമാനിച്ചു.
ജില്ലയുടെ വികസന പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച് ജല സംരക്ഷണ മേഖലകളിൽ കുറെയധികം പദ്ധതികൾ നടപ്പിലാക്കാൻ തൊഴിലുറപ്പ് പദ്ധതി വഴി സാധിച്ചു. ബാംബു മിഷനുമായി സംയോജിപ്പിച്ച് മടിക്കൈ, പുത്തിഗെ പഞ്ചായത്തുകളിലായി 2.48 ഹെക്ടർ സ്ഥലത്ത് മുളക്കൂട്ടങ്ങൾ നട്ട് പരിപ്പാലിക്കുന്നുണ്ട്. തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട് കണ്ടൽ ചെടികളും കാറ്റാടി മരങ്ങളും തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുണ്ട്.
പഞ്ചായത്തുകളിൽ മറ്റു സംസ്ഥാനാവിഷ്കൃത പദ്ധതികളുമായി സംയോജിപ്പിച്ച് വികസന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടപ്പിലാക്കി വരുന്നതായി യോഗം വിലയിരുത്തി. പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജന (പി.എം.ജി.എസ്.വൈ) പ്രകാരം 116 റോഡുകൾക്ക് ജില്ലയിൽ ഇതുവരെ അനുമതി ലഭിച്ചിട്ടുണ്ട്. അതിൽ 100 എണ്ണം പൂർത്തീകരിച്ചു. 6 റോഡുകളുടെ പ്രവർത്തികൾ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയിലൂടെ നിലവിൽ രാജ്യത്ത് 1.80 കോടി വീടുകൾ പൂർത്തികരിച്ചു. 2024 -ൽ ഒരു കോടി വീടുകൾ കൂടി പൂർത്തികരിക്കുകയെന്നാണ് ലക്ഷ്യം. പി എം എ വൈ (ജി) പദ്ധതിയിൽ ആവാസ് പ്ലസ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ 706 വീടുകൾ അനുവദിച്ചിരുന്നു. ഇതിൽ 641 വീടുകളുടെ നിർമ്മാണം നടന്നു വരികയാണ്. കാസർകോട് ബ്ലോക്കിൽ ഒരു ഭവനം പൂർത്തിയായതായി യോഗത്തിൽ അറിയിച്ചു. ഭവനനിർമ്മാണം പൂർത്തിയായ ചെങ്കള പഞ്ചായത്തിലെ പാടിയിലെ പ്രിയരാഘവനെ രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉപഹാരം നല്കി അനുമോദിച്ചു. ജില്ലാ ശുചിത്വ മിഷന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുമ്പോഴും മംഗൽപാടി, മഞ്ചേശ്വരം പഞ്ചായത്തുകളിലെ മാലിന്യ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നും അതിനായി പ്രത്യേക യോഗം വിളിക്കണമെന്നും യോഗം തീരുമാനിച്ചു.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രധാനമന്ത്രി ഗ്രാമ സഡക് യോജന, നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം , : പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന, സ്വച്ഛ് ഭാരത് മിഷൻ, നാഷണൽ റൂറൽ ഡ്രിങ്കിങ് വാട്ടർ പ്രോഗ്രാം ,. പ്രധാൻ മന്ത്രി കൃഷി സിഞ്ചായി യോജന
പ്രധാനമന്ത്രി ഫസൽ ബീമാ യോജന നാഷണൽ ഹെൽത്ത് മിഷൻ
സർവ്വശിക്ഷാ അഭിയാൻ
integrated child development scheme scheme, മിഡ് ഡേ മീൽ സ്കീം
സൻസദ്ആദർശ് ഗ്രാമ യോജന, പ്രധാനമന്ത്രി എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാം എന്നിവയാണ് ചർച്ച ചെയ്തത്. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, പ്രോജക്ട് ഡയറക്ടര്‍ (പിഎയു) കെ പ്രദീപന്, ജില്ലാതല ഓഫീസര്‍മാര്‍, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍, തുടങ്ങിയവർ പങ്കെടുത്തു.