അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ സംരഭകത്വ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വ്യവസായ പ്രോത്സാഹന പദ്ധതികളുടെ ഭാഗമായി അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ സംരംഭകര്‍ക്ക് വേണ്ടിയുള്ള ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ ഉദ്ഘാടനം ചെയ്തു.
കേരള സര്‍ക്കാരിന്റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭകര്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജൂണ്‍ 26 മുതല്‍ സംസ്ഥാനത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സംരംഭകത്വ ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹെല്‍പ് ഡെസ്‌ക് സ്ഥാപിച്ചത്. തിങ്കള്‍, ബുധന്‍ എന്നീ ദിവസങ്ങളില്‍ വ്യവസായ വകുപ്പിലെ ഇന്റേണസിന്റെ സേവനം ലഭ്യമാവും.
പഞ്ചായത്ത് സെക്രട്ടറി സുരേഷ് ജോര്‍ജ്, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണന്‍ മാഷ്, വിഇഒ സുരേഷ് ,വ്യവസായ വകുപ്പ് ഇന്റേണ്‍ കെ വി സുമേഷ്,എന്‍ ആര്‍ ഇ ജി സെക്ഷന്‍ സ്റ്റാഫുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 7736339954.