നമത്ത് കനവ് ' ഗോത്രഭാഷ നാടകവണ്ടി അട്ടപ്പാടി ഊരുകളില്‍ പര്യടനം ആരംഭിച്ചു

post

അട്ടപ്പാടി ഊരുകളില്‍ പോഷകാഹാര ബോധവത്ക്കരണവുമായി നമത്ത് കനവ് ' എന്ന പേരില്‍ ഗോത്രഭാഷ നാടകവണ്ടി പര്യടനം ആരംഭിച്ചു.യുനിസെഫിന്റെ സഹായത്തോടെ ആദിവാസി കൂട്ടായ്മയായ തമ്പിലെ കലാകാരന്‍മാരാണ് നാടകവണ്ടിക്ക് നേതൃത്വം നല്‍കുന്നത്. പോഷകാഹരക്കുറവ് എങ്ങനെ നിയന്ത്രിക്കാം എന്ന ആശയത്തോടെയുള്ള നാടകത്തോടെയാണ് പര്യടനം ഒരുക്കിയത്.ഗോത്ര ജീവിതത്തിലെ മിത്തുകളെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന നാടകത്തിന്റെ ആദ്യ പ്രദര്‍ശനം ആനക്കട്ടി കുലുക്കൂര്‍ ഊരില്‍ നടന്നു. എം. കുപ്പുസ്വാമി നാടക സാക്ഷാത്ക്കാരം നിര്‍വഹിച്ച് ഒ.എല്‍. രതീഷ് രചനയും, മുരുകന്‍ സാമ്പാര്‍ക്കൂട് ഗാനങ്ങളും, ആദി തേജസ് കലാസംവിധാനം നിര്‍വഹിച്ച നാടകത്തില്‍ മരുതന്‍ ,ഉദയക്കുമാര്‍ ബി , കെ.എന്‍. രമേഷ് ,വിനോദ് ,മതിവര്‍ണ്ണന്‍, ലക്ഷ്മി ഉണ്ണികൃഷ്ണന്‍ ,രാധ കുലുക്കൂര്‍ , രേവതി ഉദയന്‍ എന്നിവരാണ് അഭിനയിച്ചത്. ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ പി. രാമമൂര്‍ത്തി നാടക വണ്ടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു .യുനിസെഫ് റീജിനല്‍ ഹെഡ് കെ.എല്‍. റാവു, കവി സുകുമാരന്‍ ചാലിഗദ്ധ തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷയായ പരിപാടിയില്‍ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജീതേഷ് ഉണ്ണി, ഊരുമൂപ്പന്‍ രങ്കസ്വാമി യുനിസെഫ് പ്രതിനിധികളായ ഡോ. കൗഷിക്ക് ഗാംഗുലി, എം.മനീഷ് എന്നിവര്‍ പങ്കെടുത്തു.