സമൃദ്ധി' വായ്പാമേള സംഘടിപ്പിച്ചു

post

കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലയിലെ പൊതുമേഖല വാണിജ്യ ബാങ്കുകളും സംയുക്തമായി സംഘടിപ്പിച്ച സമൃദ്ധി വായ്പാമേള സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി ഉദ്ഘാടനം ചെയ്തു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്.

കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ കോട്ടയം ജില്ലാ എസ്.ബി. ഐ. ഡി.ജി.എം. സുരേഷ് വാക്കിയില്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം.വി. ലൗലി, നബാര്‍ഡ് ഡി.ഡി.എം. റെജി വര്‍ഗീസ്, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് മിനിമോള്‍ ലിസ് തോമസ്, കാനറാ ബാങ്ക് റീജണല്‍ മേധാവി പി.വി. ജയകുമാര്‍, എസ്.ബി.ഐ. എ.ജി.എം. സുരേഷ് തോമസ്, ആര്‍സെറ്റി ഡയറക്ടര്‍ സുനില്‍ ദത്ത്, മറ്റ് ബാങ്കുകളുടെ ഉന്നതാധികാരികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ജനങ്ങളെ കൂടുതല്‍ ബാങ്കുകളുമായി അടുപ്പിക്കുക, സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ബോധവത്ക്കരിക്കുക, കൂടുതല്‍ വായ്പ വിതരണം ചെയ്യുക എന്നിവയായിരുന്നു മേളയുടെ ലക്ഷ്യം. വിവിധ വായ്പയുടെ അനുമതിപത്രങ്ങള്‍ വിതരണം ചെയ്തു. പുതുതായി വായ്പ എടുക്കേണ്ടവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍, ആധാര്‍ സേവാ കേന്ദ്രം, കസ്റ്റമര്‍ സര്‍വീസ് പ്രൊവൈഡര്‍, ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ എന്നിവരുടെ സേവനം എന്നിവയും മേളയില്‍ ലഭ്യമായിരുന്നു.