കാസര്‍കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ സോളാര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

അടിസ്ഥാന സൗകര്യങ്ങളുയര്‍ത്തി കൂടുതല്‍ രോഗീ സൗഹൃദമാക്കാന്‍ സമീപഭാവിയില്‍ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് സഹകരണം-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ആശുപത്രിയില്‍ പുതിയതായി സ്ഥാപിച്ച സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു, അദ്ദേഹം. ബൈപ്പാസ്, ആന്‍ജിയോപ്ലാസ്റ്റി സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന വിധത്തില്‍ ആശുപത്രിയെ ഉയര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
120കിലോ വാട്ട് സോളാര്‍ പ്ലാന്റാണ് ആശുപത്രിയില്‍സ്ഥാപിച്ചത്. 84 ലക്ഷം രൂപ ചെലവില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടി.സി.എം സോളാര്‍ ലിമിറ്റഡാണ് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചത്. ചടങ്ങില്‍ എ.കെ.എം അഷറഫ് എം.എല്‍.എ അധ്യക്ഷനായി.