കായിക മേഖലയില്‍ നടക്കുന്നത് 1200 കോടി രൂപയുടെ അടിസ്ഥാന വികസനം

post

പ്രീതികുളങ്ങര മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

നാലു സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തിന് തുടക്കം


ആലപ്പുഴ: സംസ്ഥാനത്തെ കായിക മേഖലയില്‍ ഏകദേശം 1200 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് നടക്കുന്നതെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. കലവൂർ എൻ.ഗോപിനാഥിന്‍റെ സ്മരണയ്ക്കായി പ്രീതികുളങ്ങരയിൽ നിർമിച്ച മിനിസ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനവും വിവിധ കേന്ദ്രങ്ങളിലായി നാലു സ്റ്റേഡിയങ്ങളുടെ നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.


വിവിധ തലങ്ങളിലെ മത്സര വിജയങ്ങള്‍ക്കപ്പുറം വിപുലമായ ലക്ഷ്യത്തോടെയാണ് കായിക മേഖലയില്‍ വികസനം നടപ്പാക്കുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പൊതുവില്‍ കായിക ക്ഷമത ഉറപ്പാക്കുന്നതിനുള്ള സൗകര്യങ്ങള്‍കൂടി ഏര്‍പ്പെടുത്താനാണ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. വ്യായാമം കുടുംബങ്ങളുടെ ശീലമാക്കാനും കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കുവാനും നമ്മള്‍ പരിശ്രമിക്കണം.


കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത് പരിഗണനയിലാണ്. പ്രാക്ടിക്കല്‍, തീയറി ക്ലാസുകള്‍ ഉള്‍പ്പെടുന്ന പാഠ്യക്രമമായിരിക്കും ഇത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായി ചേര്‍ന്ന് കേരളത്തിലുടനീളം ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന ഗോള്‍ എന്ന പദ്ധതിക്ക് ജൂലൈയില്‍ തുടക്കമാകും. കേരളത്തിലെ മുന്‍ സന്തോഷ് ട്രോഫി താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന സംവിധാനമാണ് ആലോചിക്കുന്നത്- അദ്ദേഹം പറഞ്ഞു.


മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ പ്രീതികുളങ്ങര ഗവൺമെന്‍റ് എൽ.പി സ്‌കൂളിനോട് ചേർന്നാണ് കലവൂർ സ്റ്റേഡിയം. സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പി.പി.ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി.രാജേശ്വരി, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.പി.സംഗീത, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇന്ദിരാ തിലകൻ,

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോൺ സിംസൺ, മറ്റ് ജനപ്രതിനിധികള്‍, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനിയർ ബി. ടി.വി കൃഷ്ണൻ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി. ജെ. ജോസഫ്, ജില്ലാ സെക്രട്ടറി എൻ. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.


കണ്ടല്ലൂര്‍, ആര്യാട് ഗ്രാമപഞ്ചായത്തുകളിലെയും കണിച്ചുകുളങ്ങര എച്ച്.എസ്.എസിലെയും ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളുടെയും

ഭരണിക്കാവ് ഗവണ്‍മെന്‍റ് യു.പി.എസ്. സ്റ്റേഡിയത്തിന്‍റെയും നിര്‍മാണോദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.


കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ യു. പ്രതിഭ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.


എ.എം. ആരിഫ് എം.പി. മുഖ്യാഥിതിയായി. സ്‌പോര്‍ട്‌സ് കേരള ഫെഡറേഷന്‍ ചീഫ് എഞ്ചിനിയര്‍ ബി.ടി.വി. കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അംബുജാക്ഷി ടീച്ചര്‍, കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തയ്യില്‍ പ്രസന്ന കുമാരി, വൈസ് പ്രസിഡന്‍റ് സുരേഷ് രാമനാമഠം, കായിക യുവജനകാര്യാലയം ഡെപ്യൂട്ടി ഡയറക്ടര്‍ മെല്‍വിന്‍, ജില്ലാ സ്‌പോര്‍ട്‌സ് സെക്രട്ടറി പ്രദീപ് കുമാര്‍, വൈസ് പ്രസിഡന്‍റ് വി.ജി വിഷ്ണു, ഒളിമ്പ്യന്‍ വി. ഡിജു എന്നിവര്‍ പങ്കെടുത്തു.


കണിച്ചുകുളങ്ങര ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പി.പി ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എ. എം, ആരിഫ് എം.പി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർ മുഖ്യാതിഥികളായി.


സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ ബി.ടി.വി കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനൻ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുദർശന ഭായ്, വൈസ് പ്രസിഡന്‍റ് സി.സി ഷിബു, കായിക യുവജനകാര്യ ഡയറക്ടർ ജെറോമിക് ജോർജ്, ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഭരണിക്കാവ് ഗവണ്‍മെന്‍റ് യു.പി സ്‌കൂളിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ നിര്‍മാണോദ്ഘാടന ചടങ്ങില്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ദീപ, ജില്ലാ പഞ്ചായത്ത് അംഗം നികേഷ് തമ്പി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് പി.ജെ. ജോസഫ്, ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.എം ഹാഷിര്‍, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്യാമള ദേവി, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിഷാ സത്യന്‍, മറ്റു ജനപ്രതിനിധികള്,‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.