മഴ മുന്നറിയിപ്പ്; വയനാട് ക്രമീകരണം ഏര്‍പ്പെടുത്തി

post

       

വയനാട്:  ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതായി മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയില്‍ ദുരന്ത സാധ്യതാ മേഖലകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങളും അത്യാവശ്യ ഘട്ടങ്ങളില്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ക്യാമ്പുകളായി ഉപയോഗിക്കാവുന്ന സ്ഥാപനങ്ങള്‍ സംബന്ധിച്ചുമുള്ള വിവരങ്ങളും തയ്യാറാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കൂടുതല്‍ ദുരന്ത സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുള്ള 8 പ്രദേശങ്ങളിലെ 441 കുടുംബങ്ങളെ അടിയന്തിര ഘട്ടങ്ങളില്‍ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ-താലൂക്ക് കേന്ദ്രങ്ങളില്‍ മഴക്കാല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന ക്ഷമമാക്കിയിട്ടുണ്ട്. അപകട ഭീഷണിയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ച് മാറ്റുന്നതിന് ഉത്തരവ് നല്‍കിയിട്ടുള്ളതായും ദുരന്ത സാധ്യത ഒഴിവാക്കുന്നതിനായി ഓഗസ്റ്റ് 31 വരെ ജില്ലയില്‍ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യുന്നതിന് നിരോധനം  ഏര്‍പ്പെടുത്തിയിട്ടുള്ളതായും ജില്ലാ കളക്ടര്‍ അറിയിച്ചു.                          

ജില്ലാ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം- ഫോണ്‍: 04936 - 204151, മൊബൈല്‍ 8078409770.                          
താലൂക്ക്തല കണ്‍ട്രോള്‍ റൂം മാനന്തവാടി 04935-241111, 04935-240231.        
സുല്‍ത്താന്‍ ബത്തേരി 04936-223355, 04936-220296, വൈത്തിരി 04936-255229.