ചരിത്രം മാറ്റിമറിക്കപ്പെടുന്നതിനെതിരെ ജാഗ്രത വേണം

post


ആലപ്പുഴ: ചരിത്രവും സാഹിത്യവും സംസ്കാരവുമൊക്കെ മാറ്റിമറിക്കപ്പെടുന്ന അപകടകരമായ  പ്രവണതയ്ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഫിഷറീസ്, സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്ര വസ്തുതകള്‍ അറിയുന്ന, നാടിനോട് പ്രതിബദ്ധതയുള്ള പ്രബുദ്ധമായ ഒരു സമൂഹത്തിന് മാത്രമേ ഇത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കൂ. മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുന്ന രീതിയില്‍ മനസുകളെ സജ്ജമാക്കാന്‍ ഊര്‍ജ്ജിത പരിശ്രമം ആവശ്യമാണ്-അദ്ദേഹം പറഞ്ഞു. 

എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു വിഷയാവതരണം നടത്തി. കേരള സംഗീത നാടക അക്കാദമി ഗുരുപൂജാ പുരസ്‌കാരം നേടിയ ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍റ് അലിയാർ എം. മാക്കിയിലിനെ മന്ത്രി ആദരിച്ചു. ജില്ലാതല വായനോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനം ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം ജി. കൃഷ്ണകുമാര്‍ വിതരണം ചെയ്തു.