മികവുത്സവം സാക്ഷരതാ പരീക്ഷയെഴുതാൻ 3812 പേര്‍

post

ആലപ്പുഴ: സാക്ഷരതാ മിഷന്‍റെ നേതൃത്വത്തിൽ ഏപ്രിൽ 24ന്‌ ആരംഭിക്കുന്ന മികവുത്സവം സാക്ഷരാ പരീക്ഷ 3812 പേർ ഏഴുതും. സാക്ഷരരാണോ എന്ന് പരിശോധിക്കാനുള്ള പരീക്ഷയാണ് മികവുത്സവം. കോവിഡ് സാഹചര്യത്തില്‍ പരീക്ഷ എഴുതാൻ കഴിയാതിരുന്നവര്‍ക്കും ഈ ബാച്ചിൽ എഴുതാം. 2986 പേര്‍ സ്ത്രീകളും 826 പേർ പുരുഷന്മാരുമാണ്. എസ്.സി. വിഭാഗത്തിൽ നിന്നും 374 പേരും എസ്.ടി. വിഭാഗത്തിൽ നിന്നും 14 പേരും പരീക്ഷയെഴുതും.പഠിതാക്കളുടെ യാത്രാ സൗകര്യം കണക്കിലെടുത്ത് ജില്ലയിൽ 93 പരീക്ഷാ കേന്ദ്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. പഞ്ചായത്ത്, നഗരസഭാ ഭരണ സമിതികളാണ് മികവുത്സവത്തിന് നേതൃത്വം നൽകുന്നത്.


മുതുകുളം ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ പഠിതാക്കള്‍-548 പേർ. ഏറ്റവും കുറവ് ഹരിപ്പാട് നഗരസഭയിലാണ്-46 പേർ.ചേർത്തല നഗരസഭയിലെ 82 വയസുള്ള ഉണ്ണമ്മയാണ് ഏറ്റവും മുതിർന്ന പഠിതാവ്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ 41കാരി രമണിയാണ് ഏറ്റവും പ്രായം കുറഞ്ഞയാള്‍.