കൊറോണ: നഴ്‌സിങ് വിദ്യാര്‍ഥികള്‍ ബോധവല്‍കരണം നടത്തി

post

പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ഥികള്‍ കൊറോണ ബോധവല്‍കരണ ക്ലാസും പ്രദര്‍ശനവും നടത്തി. ചുട്ടിപാറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് എഡ്യൂക്കേഷനിലെ നഴ്‌സിങ് വിദ്യാര്‍ഥികള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിപാടി ആര്‍.എം.ഒ. ഡോ. ആഷിഷ് മോഹന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസര്‍ എ. സുനില്‍ കുമാര്‍, ജില്ലാ നഴ്‌സിങ് ഓഫീസര്‍ എ. എന്‍. രതി, ജൂനിയര്‍ ഹെല്‍ത്ത് ഇസ്‌പെക്ടര്‍ സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.