ദുരന്തകാലത്തിന്റെ കണ്ണീരൊപ്പി; വാളാംതോടിന് സാന്ത്വനം

post


വയനാട്:  2007 ജൂണ്‍ മാസം 23 ലെ കോരിച്ചൊരിയുന്ന മഴയുള്ള പുലര്‍കാലത്തായിരുന്നു  തൊണ്ടര്‍നാട് പഞ്ചായത്തിലെ വാളാംതോട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായത്. ഒരു കുടുംബത്തിലെ നാല് പേര്‍ മണ്ണില്‍ ഒലിച്ചു പോയ ഈ ദുരന്തം നാടിന്റെ നൊമ്പരമായി. വീടും കൃഷിയും എല്ലാം നഷ്ടപ്പെട്ട പതിമൂന്ന് കുടുംബങ്ങളും വഴിയാധാരമായി. ഇവരുടെ പ്രതീക്ഷകളെല്ലാം മാഞ്ഞുപോയ ഈ മഴക്കാലത്ത് സര്‍ക്കാരും ഇവരെ ചേര്‍ത്തു പിടിച്ചു. വാളാംതോട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് സ്ഥലം നനല്‍കാന്‍ തീരുമാനമായി.


രണ്ടേക്കര്‍ സ്ഥലം ഇതിനായി സമീപ പ്രദേശത്ത് തന്നെ കണ്ടെത്തുകയായിരുന്നു. 2009 ലാണ് ഇവരെ ഈ ഭൂമിയിലേക്ക് പുനരധിവസിപ്പിച്ചത്. ഇവരും സ്വന്തം ഭൂമിയുടെ അവകാശ രേഖയായ പട്ടയം റവന്യു വകുപ്പ് മന്ത്രി കെ.രാജനില്‍ നിന്നും ഏറ്റുവാങ്ങി. ചടങ്ങിന് ശേഷം മന്ത്രിയെ ഒന്നു കൂടി കണ്ട് കൈപിടിച്ച് നന്ദി പറയാനും ഇവര്‍ മറന്നില്ല. തൊണ്ടര്‍ നാട് വില്ലേജ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് കെ.ജെ.തോമസിനൊപ്പമാണ് ഇവര്‍ പട്ടയം വാങ്ങാന്‍ ചടങ്ങിലെത്തിയത്.