നറുക്കെടുപ്പിലൂടെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒന്‍പത് പേര്‍ക്ക്കൂടി വീട് അനുവദിച്ചു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും സ്വന്തമായി വീടില്ലാത്തതുമായ ഒന്‍പത് പേര്‍ക്ക് ജില്ലാ കളക്ടറുടെ ചേമ്പറില്‍ സുതാര്യമായി നടന്ന നറുക്കെടുപ്പിലൂടെ വീട് അനുവദിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നറുക്കെടുത്തു. ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലെ 6, കാസര്‍കോട് താലൂക്കിലെ 2, വെള്ളരിക്കുണ്ട് താലൂക്കിലെ 1 വീതം പേര്‍ക്കാണ് നറുക്ക് വീണത്. എന്‍ഡോസള്‍ഫാന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ്, ഹൊസ്ദുര്‍ഗ്ഗ് താഹ്സില്‍ദാര്‍ എന്‍. മണിരാജ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.