പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇനി പുതിയ 108 ആംബുലന്‍സ്

കാസര്‍കോട്: പനത്തടി ഗ്രാമപഞ്ചായത്തിലെ പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇനി മുതല്‍ പുതിയ 108 ആംബുലന്‍സിന്റെ 24 മണിക്കൂര്‍ സേവനം. ഡ്രൈവറെ കൂടാതെ വാഹനത്തില്‍ ഒരു നഴ്സിന്റെ സേവനവുമുണ്ട്. വാഹനത്തില്‍ ഓക്സിജന്‍ സൗകര്യം കൂടാതെ താല്‍ക്കാലിക ചികിത്സാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രോഗിക്ക് ആശുപത്രിയില്‍ എത്തുന്നതു വരെയുള്ള എല്ലാ സൗകര്യവും ആംബുലന്‍സില്‍ ലഭിക്കും. എല്ലാ രോഗികള്‍ക്കും ആംബുലന്‍സിന്റെ സേവനം തീര്‍ത്തും സൗജന്യമായി ലഭിക്കും. ആംബുലന്‍സിന്റെ ഫ്ളാഗ് ഓഫ്പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വ്വഹിച്ചു.