പരുവ ഗവ. എല്‍പി സ്‌കൂള്‍ 65ാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു

post

പരുവ ഗവ. എല്‍പി സ്‌കൂളിന്റെ 65ാം വാര്‍ഷികവും അധ്യാപക, രക്ഷകര്‍ത്തൃ സമ്മേളനവും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂളിന് ലൈബ്രറി വേണമെന്ന ആവശ്യം നിറവേറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു. വായനാശീലത്തിലൂടെ കുട്ടികള്‍ക്ക് അറിവിന്റെ സാഗരത്തിലേക്ക് മുന്നേറാന്‍ സാധിക്കുമെന്നു എംഎല്‍എ പറഞ്ഞു. സ്‌കൂളില്‍ പഠിച്ച് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും വിവിധ മല്‍സരങ്ങളില്‍ സമ്മാനം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു.