റാന്നി മണ്ഡലത്തിലെ 43 റോഡുകള്‍ പുനരുദ്ധരിക്കും

post


റാന്നി നിയോജകമണ്ഡലത്തിലെ 43 റോഡുകള്‍ ദുരന്തനിവാരണ വകുപ്പ് കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി ഉടന്‍ പുനരുദ്ധരിക്കും. നേരത്തെ അനുവദിച്ച  റോഡുകള്‍ക്കൊപ്പം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരം പുതിയ റോഡുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഓരോ റോഡിനും നാലു ലക്ഷം രൂപ വീതം 172 ലക്ഷം രൂപയാണ് പുനരുദ്ധാരണത്തിന് അനുവദിച്ചിരിക്കുന്നത്. ഇതുകൂടാതെ 25 റോഡുകള്‍ക്ക് പുനരുദ്ധാരണത്തിന് നേരത്തെ കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി അനുമതി ലഭിച്ചിരുന്നു.
 

 റോഡുകളുടെ പേര്, പഞ്ചായത്ത് ബ്രാക്കറ്റില്‍ എന്ന ക്രമത്തില്‍: കൊണ്ടൂര്‍ പടി -ഞുഴൂര്‍ ഹരിജന്‍ കോളനി റോഡ് (അയിരൂര്‍), തോട്ടുപുറം - നാല് സെന്റ് കോളനി റോഡ് തോടുകല്‍ - ആലുങ്കല്‍ പടി റോഡ് (അയിരൂര്‍), എഴുമറ്റൂര്‍ കൊച്ചു കാല-അയ്യന്‍കോവില്‍ പടി (എഴുമറ്റൂര്‍),  ളാഹേത്തു പടി -  പാലകുന്ന് റോഡ് (എഴുമറ്റൂര്‍), പുത്തേഴം - കുളത്തുങ്കല്‍ പടി (അയിരൂര്‍), ആശ്രമം പടി - മാക്കാട് റോഡ് (എഴുമറ്റൂര്‍), കോലത്തുപടി -താന്നിക്കല്‍ പടി റോഡ് കോണ്‍ക്രീറ്റിംഗ് (കൊറ്റനാട്), പുല്ലാന്നിപ്പാറ - മുണ്ടോലിപടി റോഡ് (കോട്ടാങ്ങല്‍), പോറ്റമല -സ്‌കൂള്‍പടി -ചക്കും മുട്ടില്‍ പടി റോഡ് (കോട്ടാങ്ങല്‍), നെല്ലിമല -കുഴിക്കാട് റോഡ് (കോട്ടാങ്ങല്‍), കുമ്പളന്താനം എല്‍പിഎസ് -ചെമ്പകശേരി പടി റോഡ് (കൊറ്റനാട്), കുമ്പളന്താനം - കടമാന്‍ കുഴി റോഡ് (കൊറ്റനാട്),  ചാണകത്തറയില്‍ പടി - നല്ലൂര്‍ പടി റോഡ് (ചെറുകോല്‍),  തലക്കോട്ട് പടി വീര മല റോഡ് (ചെറുകോല്‍), കാക്കനാട് പടി - കൊന്നക്കല്‍ റോഡ് (ചെറുകോല്‍), വാകത്താനം - മുക്കട - പഴയ റോഡ് (പഴവങ്ങാടി),  ബൗണ്ടറി - ഒളികല്ല്  (വടശേരിക്കര), പഴേവീട്ടില്‍ - നെടുന്താനത്ത് പടി റോഡ് (റാന്നി), ഇടകടത്തി - ആറാട്ട് കടവ് റോഡ് (വെച്ചൂച്ചിറ),  കൊല്ലന്‍ പടി - കുന്നേല്‍ പടി റോഡ് (റാന്നി ), സിഎംഎസ് പള്ളിപ്പടി - കട്ട കാരത്തടം റോഡ് (പഴവങ്ങാടി), ചൂരക്കുഴി - മാടമണ്‍ റോഡ് (നാറാണംമൂഴി), എലിമുള്ളുമാങ്കല്‍ പടി - വാര്യത്ത് പടി റോഡ് (അങ്ങാടി), മഠത്തുംമൂഴി - മാമ്പ്രക്കുഴി  റോഡ് (പെരുനാട്),  വലിയ പാലം - കാലായില്‍ പടി - ശാന്തി നഗര്‍ റോഡ് (പെരുനാട് ), കൊല്ലംപടി -പുതുശേരില്‍ പടി റോഡ് (റാന്നി), പുതുവേല്‍ - തിന വിള പടി - പുതുവേല്‍ തടം റോഡ് (പെരുനാട്), പുരയ്ക്കല്‍പടി -ആറാട്ട് മണ്‍ റബര്‍ബോര്‍ഡ് (നാറാണംമൂഴി) കണ്ണന്നുമണ്‍ - വടക്ക് പുരട്ട് (പെരുനാട്), പാലക്കല്‍ പടി - പ്ലാവേലി  നിരവ് റോഡ് (വെച്ചുച്ചിറ), പൂവന്‍ മല- പുറമ്പാറ തടം റോഡ് (അങ്ങാടി),  വേമ്പുന്താനത്ത് പടി -കുഴികാലായില്‍പടി റോഡ് (റാന്നി), സെമിത്തേരി പടി -പലെക്കാട് റോഡ് (വെച്ചൂച്ചിറ), നാറാണംമൂഴി - ചൊള്ളനാവയല്‍ - അടിച്ചിപ്പുഴ റോഡ് (നാറാണം മൂഴി), ഇടത്തറ -വാവുബലിക്കണ്ടം റോഡ് (വടശേരിക്കര), കോളനി ആശുപത്രിപ്പടി - പരുവ റോഡ് (വെച്ചുച്ചിറ), ചാവരുപാറ - കുരിശിങ്കല്‍ പടി - പുതുപ്പറമ്പില്‍ പടി റോഡ് (പഴവങ്ങാടി), പള്ളിക്ക മുരുപ്പ് - തോമ്പുമണ്‍ -  പേങ്ങാട്ട് കടവ് റോഡ് (വടശേരിക്കര), ചക്കും മൂട്ടില്‍ - സണ്‍ഡേസ്‌കൂള്‍ പടി റോഡ് (റാന്നി), പള്ളിക്കാല - സെമിത്തേരി റോഡ് (റാന്നി), പൊട്ടങ്കല്‍ - കാനാപ്പുഴ റോഡ് (റാന്നി), വാലു പുരയിടത്തില്‍ - പുന്നശേരി പടി റോഡ് (റാന്നി),  കരിമ്പനാ മണ്ണില്‍ -ചെറുകുളഞ്ഞി  പള്ളിപ്പടി റോഡ് (വടശേരിക്കര).