അതിഥി തൊഴിലാളികള്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ തുറന്നു

post

പത്തനംതിട്ട: അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സര്‍ക്കാരിന്റെ രണ്ടാംഘട്ട നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. അതിഥി തൊഴിലാളികളുടെ ജോലി, ബാങ്കിംഗ്, ആരോഗ്യം, യാത്രാ സംബന്ധമായ എല്ലാ ആവശ്യങ്ങളിലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, നിര്‍മ്മാണ മേഖലയില്‍ ജോലിക്കിടെ അപകടത്തില്‍പ്പെട്ട് മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍നിന്നും ആവശ്യമായ ധനസഹായം ലഭ്യമാക്കുവാന്‍ സഹായം നല്‍കുക, അര്‍ഹതപ്പെട്ട നിയമ പരിരക്ഷകളേ കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്നിവ ലഭ്യമാക്കിയാണ് ജില്ലാതല ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.