'ലഹരിക്കെതിരെ അക്ഷരയാത്ര'-കലാജാഥ പര്യടനം തുടരുന്നു

post



വയനാട്: ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലും ജില്ലാ വിമുക്തി മിഷനും സംയുക്തമായി  സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ അക്ഷരയാത്ര'  കലാജാഥ വിവിധ കലാലയങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. അക്ഷര കരുത്തിനാല്‍ ലഹരിയെ അതിജീവിക്കണമെന്നാണ്   സംഗീത ശില്‍പത്തിലൂടെ ആഹ്വാനം ചെയ്യുന്നത്. ലഹരി തകര്‍ത്ത കുടുംബങ്ങളില്‍ ഒറ്റപെട്ടു പോകുന്നവരുടെ ജീവിതമാണ് കലാജാഥയുടെ ഉള്ളടക്കം. കലാജാഥ മാനന്തവാടി താലൂക്കില്‍ ഗുരുകുലം കോളേജ് ദ്വാരക, ഗവ.കോളേജ്   മാനന്തവാടി, കോ-ഓപ്പറേറ്റീവ് കോളേജ് മാനന്തവാടി, എന്നിവിടങ്ങളില്‍ പര്യടനം നടത്തിയശേഷം വള്ളിയൂര്‍ക്കാവ് ഉത്സവാഘോഷ സ്റ്റേജില്‍ സമാപിച്ചു. കലാജാഥയ്ക്ക് ലൈബ്രററി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ സുധീര്‍, താലൂക്ക് സെക്രട്ടറി  ആര്‍. അജയകുമാര്‍ , പി.ടി സുഗതന്‍, ഷാജന്‍ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. ജാഥ 26 ന് അമ്പലവയലില്‍ സമാപിക്കും.