ദേശീയ സമ്മതിദായക ദിനാഘോഷം 2022: വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാം

post



പാലക്കാട്‌ : ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായി സൃഷ്ടിപരമായ ആവിഷ്‌ക്കാരങ്ങളിലൂടെ ഓരോ വോട്ടിന്റെയും പ്രാധാന്യം വിളിച്ചോതുന്നത്തിനായി 'എന്റെ വോട്ട് എന്റെ ഭാവി - ഒരു വോട്ടിന്റെ ശക്തി' എന്ന വിഷയത്തില്‍  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ലൈനായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. ക്വിസ്, ഗാനരചന, വീഡിയോ നിര്‍മ്മാണം, പോസ്റ്റര്‍ ഡിസൈനിംഗ്, മുദ്രാവാക്യ രചന എന്നിങ്ങനെ അഞ്ച് വിഭാഗത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. അമച്വര്‍, പ്രൊഫെഷണല്‍, സ്ഥാപനങ്ങള്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറിയിലാണ് മത്സരം. മത്സരിക്കുന്നതിന് പ്രായ പരിധിയില്ല. സ്‌കൂളുകള്‍, കോളജുകള്‍, സര്‍വ്വകലാശാലകള്‍, കേന്ദ്ര/സംസ്ഥാന നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്ത വിവിധ സംഘടനകള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സ്ഥാപന വിഭാഗത്തില്‍ മത്സരിക്കാം.

വിശദവിവരങ്ങള്‍ക്ക് https://ecisveep.nic.in/contest/ tem, https:// voterawarenesscontest.in ലോ സന്ദര്‍ശിച്ച് രജിസ്റ്റര്‍/ലോഗിനില്‍ ക്ലിക്ക്  ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.  മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസ്തുത വെബ് സൈറ്റില്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പങ്കെടുക്കുന്ന ഇനത്തിലെ (ക്വിസ് മത്സരം ഒഴികെ) സ്വന്തം സൃഷ്ടി സംബന്ധിച്ച് ചെറു വിവരണം സഹിതം, മത്സരയിനം, പങ്കെടുക്കുന്ന കാറ്റഗറി എന്നിവ വിഷയത്തില്‍ സൂചിപ്പിച്ച് എല്ലാ സൃഷ്ടികളും voter-contest@eci.gov.in എന്ന ഇ-മെയിലില്‍  മാര്‍ച്ച 31 നകം നല്‍കണം. ഫോണ്‍- 0491-2505160, 9961465654