സ്‌ക്വീസ് കേജ് പദ്ധതിയുമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

post

കാസര്‍കോട്: തെരുവ് നായ ശല്യം രൂക്ഷമാകുന്ന സാഹചര്യം നേരിടുന്നതിനായ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ സ്‌ക്വീസ് കേജ് പദ്ധതി. പദ്ധതിയുടെ ഭാഗമായി മൃഗാശുപത്രികള്‍ക്ക് സ്‌ക്വീസ് കേജ് വിതരണം ചെയ്യും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ മണികണ്ഠന്‍ സ്‌ക്വീസ് കേജ് വിതരണത്തിന്റെ  ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വളര്‍ത്തുനായ്ക്കള്‍ക്ക് നിര്‍ബന്ധമായും വാക്ലിനേഷന്‍ നടപ്പിലാക്കിയാല്‍ ഒരളവ് വരെ പേ വിഷ ബാധ നിയന്ത്രിക്കാനും വന്ധീകരണം വഴി തെരുവ് നായ്കളുടെ എണ്ണത്തില്‍ കുറവ് വരുത്താനും ഈ പദ്ധതി വഴി സാധ്യമാകും. വെറ്റിനറി ഉദ്യോഗസ്ഥന്മാര്‍ക്ക് കൂടുതല്‍ സുരക്ഷിതമായി വാക്‌സിനേഷന്‍ നടത്താന്‍ സാധിക്കുന്ന സ്‌ക്വീസ് ഗേജ് വിവിധ പ്രദേശങ്ങളില്‍ മൊബൈല്‍ വാക്‌സിനേഷന്‍ ക്യാമ്പ് നടത്താനും സാധിക്കും. മടിക്കൈ , അജാനൂര്‍, പള്ളിക്കര പഞ്ചായത്തുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ വിതരണം നടത്തിയത.് പുല്ലുര്‍ പെരിയ, ഉദുമ പഞ്ചായത്ത്കള്‍ക്ക് ഈ വര്‍ഷം പദ്ധതി വഴി വിതരണം ചെയ്യുന്നതാണ്.