ആസാദി കാ അമൃത് മഹോത്സവ് ജില്ലാതല ആഘോഷം; നാടുണര്‍ത്തി വിളംബര ഘോഷയാത്ര

post

കാസറഗോഡ്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ബുധനാഴ്ച സംഘടിപ്പിക്കുന്ന ജില്ലാതല ആഘോഷത്തിന്റെ വിളംബര ഘോഷയാത്ര മുള്ളേരിയ ടൗണില്‍ സംഘടിപ്പിച്ചു.  മുള്ളേരിയ സഹകരണ ആശുപത്രി പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര നഗരം ചുറ്റി കാറഡുക്ക പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമാപിച്ചു.