105 പേർക്ക് തൊഴിൽ ലഭ്യമാക്കി നൈപുണ്യ മെഗാ ജോബ് ഫെയർ

post



വയനാട്: മുട്ടില്‍ ഡബ്ല്യു എം ഒ കോളേജില്‍ നടന്ന തൊഴിൽ മേളയിൽ 105 പേർക്കാണ് തൊഴിൽ ലഭ്യമായത്. അറുന്നോളം പേരാണ് ഇന്നലെ നടന്ന മെഗാ തൊഴിൽ മേളയിൽ പങ്കെടുത്തത്.3500 ഒഴിവുകളിലേക്കായി നടന്ന അഭിമുഖങ്ങളിൽ 501 ഒഴിവുകളിലേക്ക് ചുരുക്കപ്പട്ടികയും തയ്യാറായി.50ല്‍ അധികം കമ്പനികൾ തൊഴിൽ മേളയിൽ  പങ്കെടുത്തു.അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സെല്ലെന്‍സിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും, ജില്ലാ പ്ലാനിങ് ഓഫീസും  സംയുക്തമായാണ് നൈപുണ്യ- 2022 മെഗാ തൊഴില്‍മേള സംഘടിപ്പിച്ചത്. 

എഞ്ചിനീയറിങ്, ടെക്നോളജി, ഐ.ടി, ആരോഗ്യം,  ടൂറിസം,ഓട്ടോ മൊബൈല്‍,വിദ്യാഭ്യാസം, മീഡിയ,വാണിജ്യ വ്യവസായം,സെയില്‍സ് മാര്‍ക്കറ്റിങ് തുടങ്ങിയ വിവിധ മേഖലകളിലെ വിവിധ ജില്ലകളിലെ തൊഴില്‍ദാതാക്കളും അഭ്യസ്ഥ വിദ്യരായ യുവതീ യുവാക്കളുമാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്.