വയനാടന്‍ കാര്‍ഷിക മേഖലയെ ഫാം ടൂറിസത്തിന് പ്രയോജനപ്പെടുത്തും

post



വയനാട് : വയനാട് ജില്ലയുടെ കാര്‍ഷിക മേഖലയും കൃഷി രീതിയും ഫാം ടൂറിസത്തിന് പ്രയോജനപ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. അമ്പലവയലിലെ സി.ഇ.എസ് ഫാമില്‍ പുതിയതായി നിര്‍മ്മിച്ച സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാമിനായി പുനരധിവസിപ്പിച്ച ഗോത്ര വിഭാഗ ക്കാര്‍ക്ക് ഫാമില്‍ ജോലി നല്‍കുന്ന പരിഗണിക്കും. ആരോഗ്യത്തെയും അന്തരീക്ഷത്തെയും സംരക്ഷിക്കുന്ന കാര്‍ബണ്‍ തൂലിത കൃഷി രീതി നടപ്പാക്കണം. വയനടിനെ ഇക്കോ ഫ്രണ്ട്‌ലി ടൂറിസമാക്കി മാറ്റാന്‍ ഇതിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. അമ്പലവയല്‍ സി.ഇ.എസ് മോഡല്‍ ഫാമില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു.