സ്ത്രീധനത്തിനെതിരെ ചുവര്‍ചിത്രരചന സംഘടിപ്പിച്ച് നീലേശ്വരം നഗരസഭ കുടുംബശ്രീ സിഡിഎസ്

കാസര്‍കോട്: നീലേശ്വരം നഗരസഭ കുടുംബശ്രീ സിഡിഎസ് 'സ്ത്രീപക്ഷ നവകേരളം' പദ്ധതിയുടെ ഭാഗമായി സ്ത്രീസംഗമവും വനിതകളെ ആദരിക്കലും സ്ത്രീധനത്തിനെതിരെ ചുവര്‍ചിത്രരചനയും നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.സുഭാഷ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍ പേഴ്സണ്‍ പി.എം.സന്ധ്യ അധ്യക്ഷത വഹിച്ചു. ക്ഷീരകര്‍ഷകരായ ഗീത മൂലപ്പള്ളി, സരസ്വതി വാഴപ്പന്തല്‍, വി.കെ സ്മിത, മംഗളാ ദേവി എന്നിവരെ ചടങ്ങില്‍ ആദരിച്ചു .