കാസര്‍കോട് ജില്ലാ നിര്‍മിതി കേന്ദ്രത്തില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ഒഴിവ്

കാസര്‍കോട്: ജില്ലാ നിര്‍മ്മിതി കേന്ദ്രം ഇലക്ട്രിക്കല്‍ വിംഗിലേക്ക് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്.യോഗ്യത അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം/പോളിടെക്നിക്ക് ഡിപ്ലോമ, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. ഫോട്ടോ പതിപ്പിച്ച, സെക്കന്‍ഡറി തലം മുതല്‍ ഓരോ പരീക്ഷയിലും ലഭിച്ച മാര്‍ക്ക് - ഗ്രേഡ് അടക്കം ചെയ്ത ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 7 -ന് വൈകുന്നേരം 4 നകം . അപേക്ഷ ജനറല്‍ മാനേജര്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം, ആനന്ദാശ്രമം പി.ഒ., പിന്‍ - 671531 എന്ന വിലാസത്തിലേക്ക് അപേക്ഷിക്കണം ഫോണ്‍ - 0467 2202572