മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് 75ലക്ഷം രൂപയുടെ ഭരണാനുമതി

കാസർഗോഡ്: കാലാവർഷക്കെടുതിമൂലം ഗതാഗത യോഗ്യമല്ലാതായിത്തീർന്ന മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് 75 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതിയായതായി എ.കെ.എം അഷ്റഫ് എംഎൽഎ അറിയിച്ചു.
ഹാജിമലങ്ക്-കുദുക്കോട്ടി റോഡ്-5 ലക്ഷം,മണ്ണം കുഴി മദ്രസ്സ ഫ്രീഡം ഫൈറ്റ് റോഡ്-5 ലക്ഷം (മംഗൽപാടി പഞ്ചായത്ത് ),ചളിയങ്കോട്-ബദ്രിയ നഗർ റോഡ് -5 ലക്ഷം,ചെങ്കിനടുക്ക-മടുവ, ഭർണ്ണിക്കട്ട-മുഗർ റോഡ്-10ലക്ഷം (കുമ്പള പഞ്ചായത്ത് ), കുഞ്ചത്തൂർ -സന്നടുക്ക റോഡ് 5 ലക്ഷം (മഞ്ചേശ്വരം പഞ്ചായത്ത് ), ബെദ്രംപള്ള -പാട്രാടലറോഡ്-5 ലക്ഷം (ഏന്മകജെ പഞ്ചായത്ത് ),കടമ്പാർ മിൽ കോർണ്ണർ റോഡ് -5 ലക്ഷം (മീഞ്ച പഞ്ചായത്ത് ),
പുത്തിഗെ പള്ളം -പാഞ്ചല റോഡ് -10 ലക്ഷം (പുത്തിഗെ പഞ്ചായത്ത് ),ബദിമല-ബൾപ്പുണി സങ്ക റോഡ് 5 ലക്ഷം (വൊർക്കാടി പഞ്ചായത്ത് ),സർക്കുത്തി -കനിയാലാ റോഡ് 10 ലക്ഷം,കൊക്കാച്ചാൽ -പോന്നത്തോട് റോഡ് -10 ലക്ഷം (പൈവളികെ പഞ്ചായത്ത് )എന്നീ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കാണ് ഫണ്ടനുവദിച്ചത്.