കാസര്‍കോട് ജില്ലയില്‍ 92 പേര്‍ക്ക് കൂടി കോവിഡ്

post

കാസര്‍കോട്:  ജില്ലയില്‍ 92 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 74 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 601 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 716.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  3834 പേര്‍ 

വീടുകളില്‍ 3435 പേരും സ്ഥാപനങ്ങളില്‍ 399 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 3834 പേരാണ്. പുതിയതായി 413 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1426 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 843 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.  182 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 88 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും  കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 74 പേരെ ഡിസ്ചാര്‍ജ് ചെയ്തു.ഇതുവരെ  കൊവിഡ് 142384 സ്ഥിരീകരിച്ചത്. ഇതുവരെ 140566 കോവിഡ് നെഗറ്റീവായി