ഭിന്നശേഷിക്കാര്‍ക്ക് സമൂഹത്തില്‍ തുല്യത ഉറപ്പാക്കും:മന്ത്രി തോമസ് ഐസക്
 
                                                ആലപ്പുഴ : ഭിന്നശേഷിക്കാര്‍ക്ക് സമൂഹത്തില്‍ മറ്റുള്ളവര്‍ക്കൊപ്പം എത്താന്‍ സര്‍ക്കാര്‍ അവര്‍ക്കൊപ്പം ഉണ്ടാകുമെന്നു  ധനമന്ത്രി ടി. എം. തോമസ് ഐസക്.  സംസ്ഥാന വികലാംഗ കോര്‍പറേഷന്റെ ആലപ്പുഴ ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കായുള്ള സഹായോപകരണ ക്യാമ്പും സ്മാര്‍ട് ഫോണ്‍ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അവകാശ ബോധത്തിനായി സംഘടിച്ചു പ്രവര്‍ത്തിക്കുകയും ഒറ്റക്കെട്ടായി നില്‍ക്കുകയും ചെയ്യുന്ന സമൂഹം കേരളത്തിന്റെ തനിമയാണ്.  മുന്‍ കാലത്തില്‍  നിന്നും വലിയ മാറ്റം ഭിന്ന ശേഷിക്കാര്‍ക്കിടയില്‍ കൊണ്ടുവരുന്നതില്‍ വികലാംഗ കോര്‍പറേഷന്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കലവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന വികലാംഗ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍ സൈഡ് വീല്‍ സ്‌കൂട്ടര്‍ വിതരണം ചെയ്തു. ശ്രവണ സഹായി വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലും സഹായ ഉപകരണ വിതരണം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ. ടി. മാത്യുവും നിര്‍വഹിച്ചു. സംസ്ഥാന വികലാംഗ കോര്‍പറേഷന്‍ എം.ഡി കെ. മൊയ്തീന്‍കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.










