ജില്ലയില്‍ 158 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്ച 158 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 136 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1012 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 610.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 8221പേര്‍
വീടുകളില്‍ 7755 പേരും സ്ഥാപനങ്ങളില്‍ 466 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 8221 പേരാണ്. പുതിയതായി 236 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1983സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1354 ആന്റിജന്‍ 623 ട്രൂനാറ്റ് 6. ) 1017 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 283 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 76 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 136പേരെ ഡിസ്ചാര്‍ജ് ചെയ്തു.139121 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 136961 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.