ട്രൈബല്‍ വാക്സിനേഷന്‍ ഡ്രൈവിന് തുടക്കം

post

വയനാട്: ട്രൈബല്‍ കോവിഡ് വാക്സിനേഷന്‍ ഡ്രൈവിന് ജില്ലയില്‍ തുടക്കമായി.  ജില്ലാതല ഉദ്ഘാടനം മാനന്തവാടി വള്ളിയൂര്‍ക്കാവ് എന്‍.എം.യു.പി. സ് കൂളില്‍ വെച്ച് മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ. രത്‌നവല്ലി നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ്. മൂസ അധ്യക്ഷത വഹിച്ചു. ജില്ലാ ആരോഗ്യ വകുപ്പ് മേധാവി ഡോ. ആര്‍.രേണുക മുഖ്യ പ്രഭാഷണം നടത്തി. മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ ജി. പ്രമോദ്, കുറുക്കന്‍മൂല പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. സൗമ്യ, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, വാര്‍ഡ് കൗണ്‍സിലര്‍ കെ.സി. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയില്‍ പന്ത്രണ്ടാം തീയതി വരെയാണ് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക് തലത്തില്‍ ട്രൈബല്‍ വാക്സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച്ച മാനന്തവാടി താലൂക്കിലെ ഒമ്പത് കേന്ദ്രങ്ങളിലാണ്  വാക്സിനേഷന്‍ ഡ്രൈവ് നടന്നത്. ഇന്ന് പത്ത് കേന്ദ്രങ്ങളില്‍ നിന്നും പ്രതിരോധ കുത്തിവെപ്പ് നല്‍കും. 7,8 തീയതികളില്‍ ബത്തേരി താലൂക്കിലും 11,12 തീയതികളില്‍ കല്‍പ്പറ്റ താലൂക്കിലുമാണ് സ്‌പെഷ്യല്‍ കോവിഡ് വാക്സിനേഷന്‍ ക്യാമ്പുകളുളളത്.

രണ്ടാം ഡോസ് എടുക്കാന്‍ വരുന്നവര്‍ ഒന്നാം ഡോസ് എടുക്കുമ്പോള്‍ നല്‍കിയ അതെ മൊബൈല്‍ നമ്പര്‍ തന്നെ നല്‍കേണ്ടത്. ഇത് വരെ ഒന്നാം ഡോസ് വാക്സിന്‍  എടുക്കാന്‍ ബാക്കിയുള്ള മുഴുവന്‍ കോളനിവാസികളും ഒന്നാം ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞ രണ്ടാം ഡോസ് എടുക്കാന്‍ അര്‍ഹരായവരും ഈ യജ്ഞത്തില്‍ പങ്കാളികളവാണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.