ജില്ലയില്‍ 243പേര്‍ക്ക് കൂടി കോവിഡ് ;538പേര്‍ക്ക് രോഗമുക്തി

post

കാസര്‍കോട് : ജില്ലയില്‍243 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 538 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4733പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 422

*ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  19857പേര്‍*

വീടുകളില്‍18861പേരും സ്ഥാപനങ്ങളില്‍  996പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 19857 പേരാണ്. പുതിയതായി1050പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3566സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2630 ആന്റിജന്‍ 930 ട്രൂനാറ്റ് ). 310പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1560പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 285പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും  കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 539പേരെ ഡിസ്ചാര്‍ജ് ചെയ്തു.

119728 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 114025പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.