സ്മാര്‍ട്ടായി മലയോരം;വെള്ളരിക്കുണ്ടില്‍ രണ്ട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍

post

തറക്കല്ലിട്ട് മൂന്ന് വില്ലേജ് ഓഫീസുകള്‍ക്ക് 

കാസര്‍കോട് മലയോരത്തെ മൂന്ന് വില്ലേജ് ഓഫീസുകള്‍ ആറ് മാസത്തിനുള്ളില്‍ സ്മാര്‍ട്ട് ആകും. മാലോത്ത്, പരപ്പ, വെസ്റ്റ് എളേരി വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് ആകാന്‍ ഒരുങ്ങുന്നത്. മാലോത്ത്, പരപ്പ, വെസ്റ്റ് എളേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. 44 ലക്ഷം രൂപ വീതമാണ്  സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണ പ്രവൃത്തിക്ക് വകയിരുത്തിയിരിക്കുന്നത്. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല .  വളരെ വേഗത്തില്‍ പൊതുജനങ്ങള്‍ക്ക് സേവനം നല്കുന്ന മികവിന്റെ കേന്ദ്രങ്ങളായി  മാറുകയെന്നതാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ലക്ഷ്യം.