പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

post

വയനാട് : പൊതുമരാമത്ത് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നു യോഗത്തില്‍ വെച്ച് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. അനാവശ്യമായി കാലാവധി നീട്ടിക്കൊടുക്കുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ല. വീഴ്ച വരുത്തുന്ന കരാറുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

ഓരോ നിയോജക മണ്ഡലത്തിലെയും പൊതുമരാമത്ത്- ടൂറിസം പദ്ധതികളുടെ സ്ഥിതിവിവരം എം.എല്‍.എമാര്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഇതിന്റെ വ്യക്തമായ റിപ്പോര്‍ട്ട് സഹിതം വൈകാതെ മന്ത്രിയുെട സാന്നിധ്യത്തില്‍ വീണ്ടും യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും. എല്ലാ മാസവും ഡിവിഷന്‍ തലത്തില്‍ അവലോയകന യോഗം ചേര്‍ന്ന് മിനിറ്റ്സ് അഞ്ച് ദിവസത്തിനകം തനിക്ക് സമര്‍പ്പിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. രണ്ട് മാസത്തിലൊരിക്കല്‍ മന്ത്രിയുടെ നേതൃത്വത്തിലും അവലോകന യോഗം നടത്തും.

കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ടി. സിദ്ദിഖ്, എം.വി ശ്രേയാംസ് കുമാര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, രാഹുല്‍ ഗാന്ധി എം.പിയുടെ പ്രതിനിധി പി.വി ബാലചന്ദ്രന്‍, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കലക്ടര്‍മാര്‍, പൊതുമരാമത്ത്- ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.