ജില്ലാ പഞ്ചായത്തിന്റെ 'ഭൂമിക്കൊരു പുതപ്പ്' പദ്ധതിക്ക് ഇന്നു തുടക്കം

post

ആലപ്പുഴ: അഞ്ചുവര്‍ഷം കൊണ്ട് ജില്ലയെ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയായി മാറ്റുന്നതിന്റെ ഭാഗമായി ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന 'ഭൂമിക്കൊരു പുതപ്പ്' പദ്ധതിക്ക് പരിസ്ഥിതി ദിനമായ ഇന്ന് (ജൂണ്‍ 5) തുടക്കമാകും. ജില്ലാ പഞ്ചായത്ത് സ്ത്രീ സൗഹൃദ കേന്ദ്രത്തില്‍ നടക്കുന്ന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് വൃക്ഷതൈ നട്ട് നിര്‍വഹിക്കും.

തദ്ദേശ സ്ഥാപനങ്ങളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ ജില്ലയിലെമ്പാടും വൃക്ഷതൈകള്‍ നട്ട് പരിപാലിക്കുകയാണ് ലക്ഷ്യം. ഒരു ഡിവിഷനില്‍ 12,500 വൃക്ഷതൈ വീതമാണ് നട്ടു പിടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. എച്ച്. സലാം എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും