ജില്ലയില്‍ കൂടുതല്‍ കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍ തുറക്കുന്നു; 18 ഡോമിസിലറി കെയര്‍ സെന്ററുകള്‍ കൂടി

post

ആലപ്പുഴ: കോവിഡ് 19 രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൂടുതല്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കുന്നു. പുതിയ 18 ഡോമിസിലറി കെയര്‍ സെന്ററുകളാണ് (ഡി.സി.സി.) വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കുക.

പെരുമ്പളം ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് എച്ച്.എസ്.എസ്(50കിടക്ക), മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ കുറത്തികാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ (50 കിടക്ക), കുത്തിയതോട് പഞ്ചായത്തിലെ മെഹന്തി ഓഡിറ്റോറിയം (50 കിടക്ക), ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ഗവണ്‍മെന്റ് റീജണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്‌കൂള്‍ (100 കിടക്ക), വെണ്മണി പഞ്ചായത്തിലെ സെന്റ് മേരീസ് ആശുപത്രി (30 കിടക്ക), രാമങ്കരി പഞ്ചായത്തിലെ ഫാത്തിമ ചര്‍ച്ച് ഹാള്‍ (50 കിടക്ക), പുറക്കാട് പഞ്ചായത്തിലെ എ.ഇ.എസ് കോളജ് അമ്പലപ്പുഴ (100 കിടക്ക), പുറക്കാട് എസ്.എന്‍.എം.എച്ച്.എസ്.എസ് ഓഡിറ്റോറിയം (200 കിടക്ക), കോടംതുരുത്ത് പഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍.പി.എസ് കോടംതുരുത്ത് (50 കിടക്ക), താമരക്കുളം പഞ്ചായത്തിലെ നീലാംബരി ട്രസ്റ്റ് ആശുപത്രി (45 കിടക്ക) , പുറക്കാട് എസ്.എന്‍.എം.എച്ച്.എസ്.എസ്., മുളക്കുഴ കൊഴുവല്ലൂര്‍ മൗണ്ട് സിയോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോളജ് വനിത ഹോസ്റ്റല്‍ കെട്ടിടം, തൈക്കാട്ടുശേരി മണപ്പുറം രാജഗിരി ഇംഗ്ളീഷ് മീഡിയം സ്‌കൂള്‍, ചേര്‍ത്തല തെക്ക് ഗവണ്‍മെന്റ് എച്ച്.എസ്.എസ്., കാര്‍ത്തികപ്പള്ളി ധന്യ ഓഡിറ്റോറിയം, പുന്നപ്രതെക്ക് കാര്‍മല്‍ പോളിടെക്നിക് ഹോസ്റ്റല്‍, പാലമേല്‍ അര്‍ച്ചന കോളജ് ഓഫ് നഴ്സിങ്, പാണാവള്ളി ശ്രീകണ്ഠേശ്വരം സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ ഡി.സി.സി.കള്‍ തുറക്കുക. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് ഡി.സി.സികള്‍ സജ്ജമാക്കുന്നതിനും സാധനസാമഗ്രികള്‍ ക്രമീകരിക്കുന്നതിനും ചുമതല. നടത്തിപ്പ് ചുമതല ജില്ല മെഡിക്കല്‍ ഓഫീസര്‍ക്കും പഞ്ചായത്തിലെ അതത് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കുമാണ്.  

നിലവില്‍ ജില്ലയില്‍ മൂന്ന് കോവിഡ് ആശുപത്രികളാണുള്ളത്. ആലപ്പുഴ മെഡിക്കല്‍ കോളജ്, ആലപ്പുഴ ജനറല്‍ ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവയാണ്. മൂന്ന് സി.എസ്.എല്‍.റ്റി.സികളും പത്ത് സി.എഫ്.എല്‍.റ്റി.സികളും പന്ത്രണ്ട് ഡി.സി.സി.കളുമാണ് ജില്ലയിലുള്ളത്. ഡി.സി.സികളില്‍ 985 കിടക്കകളും സി.എഫ്.എല്‍.റ്റി.സി.കളില്‍ 2597 കിടക്കകളും സി.എസ്.എല്‍.റ്റി.സി.കളില്‍ 542 കിടക്കകളും മൂന്ന് കോവിഡ് ആശുപത്രികളിലായി 462 കിടക്കകളും ചേര്‍ത്ത് ആകെ 4586 കിടക്കകളുള്ള ചികിത്സാസൗകര്യമാണ് നിലവില്‍ ജില്ലയിലുള്ളത്.