സ്വകാര്യ ആശുപത്രികളിലെ 25 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സക്ക്

post

ആലപ്പുഴ: ജില്ലയിലെ എട്ട് സ്വകാര്യ ആശുപത്രികളിലെ 25 ശതമാനം കിടക്കകള്‍ കോവിഡ് രോഗബാധിതര്‍ക്കായി നീക്കിവെക്കാന്‍ ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍ ഉത്തരവിട്ടു. ആശുപത്രികളിലെ ഐ.സി.യു., വെന്റിലേറ്റര്‍ കിടക്കകളുടെ 25ശതമാനവും നീക്കിവക്കണം. 

സ്വകാര്യ ആശുപത്രികളെല്ലാം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ എംപാനല്‍ ചെയ്യണം. സംസ്ഥാന സര്‍ക്കാരും ജില്ല മെഡിക്കല്‍ ഓഫീസറും നിര്‍ദ്ദേശിക്കുന്ന ചികിത്സ പ്രോട്ടോക്കോളാണ് ഇവിടെ പാലിക്കേണ്ടത്. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് എല്ലാ ദിവസവും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. കണ്ടിയൂര്‍ ശ്രീകണ്ടാപുരം ആശുപത്രി, ആലപ്പുഴ സഹൃദയ ആശുപത്രി, അര്‍ത്തുങ്കല്‍ സെന്റ് സെബാസ്റ്റ്യന്‍ വിസിറ്റേഷന്‍ ആശുപത്രി, ചേര്‍ത്തല കിന്റര്‍ ആശുപത്രി, ചേര്‍ത്തല കെ.വി.എം. ആശുപത്രി, തുമ്പോളി പ്രൊവിഡന്‍സ് ആശുപത്രി, ചേര്‍ത്തല എസ്.എച്. ജനറല്‍ ആശുപത്രി, കൊല്ലകടവ് സഞ്ജീവനി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളിലെ കിടക്കളാണ് കോവിഡ് രോഗബാധിതര്‍ക്കായി മാറ്റി വെയ്ക്കുന്നത്.