ജില്ലയ്ക്ക് 5000 ഡോസ് വാക്‌സിന്‍ ലഭ്യമായി

post

പാലക്കാട് : ജില്ലയ്ക്ക് കഴിഞ്ഞദിവസം 5000 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ലഭ്യമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ സ്റ്റോക്ക് ഉണ്ടായിരുന്ന 10000 ഡോസ് കോവാക്‌സിന്‍ ഉള്‍പ്പെടെ ആകെ 15000 ഡോസ് വാക്‌സിന്‍ ഇപ്പോള്‍ സ്റ്റോക്കുണ്ട്. ഇതില്‍ 5000 ഡോസ് കോവാക്‌സിന്‍ രണ്ടാം ഡോസ് കുത്തിവെയ്പിന് മാറ്റിവെയ്ക്കും. ഒരാള്‍ക്ക് ഒരു ഡോസ് എന്ന അളവിലാണ് കുത്തിവെയ്പ് നടത്തുന്നത്. ഇത്തരത്തില്‍ നിലവിലുള്ള സ്റ്റോക്ക് അനുസരിച്ച് 15000 പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കും.