വോട്ട് നടത്തം സംഘടിപ്പിച്ചു

post

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ ഫോര്‍ട്ട് വാക്കേര്‍സ് ക്ലബിന്റെ സഹകരണത്തോടെ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെപറ്റി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി വോട്ട് നടത്തം സംഘടിപ്പിച്ചു. ജില്ലാ പോലീസ് ചീഫ് ആര്‍.വിശ്വനാഥന്‍ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചു. പാലക്കാട് കോട്ടയുടെ പരിസരത്ത് നിന്ന് തുടങ്ങിയ വോട്ട് നടത്തം കല്‍മണ്ഡപം, സ്റ്റേഡിയം, ബൈപാസ് വഴി കോട്ടമൈതാനത്ത് തിരിച്ചെത്തി. മീന നഗര്‍, എ.ആര്‍ നഗര്‍, വിവേകാനന്ദ കോളനികള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തി. ഫോര്‍ട്ട് വാക്കേര്‍സ് ക്ലബ് സെക്രട്ടറി അഡ്വ.ടി.എസ്.രാജേഷ്, സി. സൂര്യ,ഷാഹുല്‍ ഹമീദ്, രവീന്ദ്രന്‍, രാധാകൃഷ്ണന്‍, കണ്ണന്‍, പ്രമോദ്, എന്നിവര്‍ വോട്ട് നടത്തത്തിന് നേതൃത്വം നല്‍കി. സ്വീപ് നോഡല്‍ ഓഫീസറും നെഹ്‌റു യുവ കേന്ദ്ര ജില്ല യൂത്ത് ഓഫീസറുമായ എം.അനില്‍കുമാര്‍, റിട്ട. ഡി.വൈ.എസ്.പി മുഹമ്മദ് കാസിം എന്നിവര്‍ പങ്കെടുത്തു.