ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ ഫെസിലിറ്റേഷൻ സെന്റര്‍ തുടങ്ങി

post

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യുന്നതിന് അതാത് നിയമസഭാ മണ്ഡലങ്ങളിൽ വരണാധികാരികൾ ആരംഭിച്ച ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങി. ആദ്യ ദിവസം പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിന് നല്ല തിരക്ക് അനുഭവപ്പെട്ടു.

പോസ്റ്റൽ വോട്ടിന് അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഇവിടെ എത്തി പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താം. ഫോം 12, ഡ്യൂട്ടി ഓര്‍ഡര്‍ എന്നിവയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖയുമായി എത്തിയാല്‍ പോസ്റ്റല്‍ വോട്ട് ചെയ്യാം. ഏപ്രിൽ രണ്ട്, മൂന്ന് തീയതികളില്‍ക്കൂടി വോട്ടര്‍ ഫെസിലിറ്റേഷൻ സെൻററുകള്‍ പ്രവര്‍ത്തിക്കും. ആലപ്പുഴ മണ്ഡലത്തിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്ന സബ്കളക്ടറുടെ ഓഫീസ് ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വരണാധികാരി സബ്കളക്ടര്‍ എസ്.ഇലക്യയും സന്നിഹിതയായിരുന്നു.