സ്വീപിന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടിയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

post

പൂതൂര്‍ കനവ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ജേതാക്കള്‍

പാലക്കാട്  :നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂകേഷന്‍ ആന്‍ഡ് ഇലക്ട്രറല്‍ പാര്‍ടിസിപ്പേഷന്‍) ആഭിമുഖ്യത്തില്‍ അഗളി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരം ആവേശമായി. അട്ടപ്പാടി മേഖലയില്‍ നിന്നും നെഹ്‌റു യുവകേന്ദ്രയുടെ 10 യൂത്ത് ക്ലബുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ടൂര്‍ണമെന്റ് ഉദ്ഘാടനം നെഹ്രു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസറും സ്വീപ് നോഡല്‍ ഓഫീസറുമായ എം.അനില്‍കുമാര്‍ നിര്‍വഹിച്ചു. ഇലക്ഷന്‍ കമ്മീഷന്റെയും സ്വീപിന്റെയും ലോഗോ പതിച്ച  ജേഴ്‌സിയണിഞ്ഞ പുതൂര്‍ കനവ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബും പട്ടിമാളം റൈസിംഗ് സ്റ്റാര്‍ ക്ലബും ഏറ്റുമുട്ടിയ ഫൈനല്‍ മത്സരത്തില്‍ കനവ് ടീം ജേതാക്കളായി. വിജയികള്‍ക്കുള്ള ട്രോഫി അഗളി എ.എസ്.പി. പദംസിംഗ് വിതരണം ചെയ്തു.