നിയമസഭാ തിരഞ്ഞെടുപ്പ്: ഒറ്റപ്പാലത്ത് സൈക്ലത്തോണ്‍ സംഘടിപ്പിച്ചു

post

പാലക്കാട്:  നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്യണമെന്നഭ്യര്‍ത്ഥിച്ച്  സ്വീപിന്റെ ആഭിമുഖ്യത്തില്‍ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂകേഷന്‍ ആന്‍ഡ് ഇലക്ട്രറല്‍ പാര്‍ടിസിപ്പേഷന്‍) ഒറ്റപ്പാലത്ത് സൈക്ലത്തോണ്‍ സംഘടിപ്പിച്ചു.  സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സൈക്ലത്തോണ്‍ ഫല്‍ഗ് ഓഫ് ചെയ്തു. സബ് കളക്ടറുടെ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച സൈക്ലത്തോണ്‍ മുരിക്കുംപറ്റ, വരോട് വഴി ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. പരിപാടിയില്‍ സ്വീപ് നോഡല്‍ ഓഫീസറും നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസറുമായ എം. അനില്‍കുമാര്‍ അധ്യക്ഷനായി. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഫൗണ്ടേഷന്‍, കെ.എല്‍ 49 ക്ലബ്ബ്, മറ്റു ക്ലബുകളിലെ അമ്പതോളം സൈക്കിള്‍ സവാരിക്കാരാണ് തിരഞ്ഞെടുപ്പ് ബോധവത്കരണ സൈക്ലത്തോണില്‍ പങ്കാളികളായത്.